Connect with us

Kerala

സര്‍വകലാശാലകളില്‍ നടക്കുന്നത് മാര്‍ക്‌സിസ്റ്റ്‌വത്കരണം: കെ മുരളീധരന്‍ എം പി

മാര്‍ക്‌സിസ്റ്റ്‌വത്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണറുടെ പരാതി

Published

|

Last Updated

തിരുവനന്തപുരം |  സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളില്‍ സര്‍ക്കാറിനിതെരി അതിരൂക്ഷ വിമര്‍ശമുയര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കെ മുരളീധരന്‍ എംപി. സര്‍വകലാശാലകളില്‍ മാര്‍ക്‌സിസ്റ്റ്‌വത്കരണമാണ് നടക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

മാര്‍ക്‌സിസ്റ്റ്‌വത്കരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഗവര്‍ണറുടെ പരാതി. ഗവര്‍ണര്‍ പോലും സഹികെട്ടിരിക്കുകയാണ്. ചാന്‍സിലറായി തുടരാന്‍ ഗവര്‍ണര്‍ ആഗ്രഹിക്കുന്നെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ മുസ്ലിം ലീഗ് നേതാവിന്റെ അപകീര്‍ത്തികരമായ പരാമര്‍ശം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

 

Latest