Kerala
നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വിവാഹിതയായി
സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ പി എസ് സരിത്താണ് വരന്‍
തിരുവനന്തപുരം | കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച നയതന്ത്ര ചാനല്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് വിവാഹിതയായി. സ്വപ്ന തന്നെയാണ് താന്‍ വിവാഹിതയായെന്ന വിവരം സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ പി എസ് സരിത്താണ് വരന്‍.
സ്വപ്നാ സുരേഷിന്റെ മൂന്നാം വിവാഹമാണ് ഇത്. 2000-ത്തിലായിരുന്നു സ്വപ്നയുടെ ആദ്യ വിവാഹം. കൃഷ്ണകുമാറായിരുന്നു വരന്‍. ഈ ബന്ധം 2008-ല്‍ അവസാനിച്ചു. പിന്നീട് 2011-ല്‍ ജയശങ്കര്‍ എന്നയാളെ സ്വപ്ന വിവാഹം ചെയ്തു. ഈ ബന്ധവും പിന്നീട് വേര്‍പിരിയുകയായിരുന്നു.
തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സ്വപ്‌നയും തിരുവല്ലം സ്വദേശി സരിത്തും ഇപ്പോള്‍ കൊച്ചിയിലാണ് താമസം. കൊച്ചി നെട്ടൂര്‍ വടക്കേ പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
തന്റെ വിവാഹജീവിതത്തിനായി പ്രാര്‍ഥിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് സ്വപ്നാ സുരേഷ് വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘ഒരുമിച്ച് ജീവിക്കാന്‍ മാത്രമല്ല ഞങ്ങള്‍ വിവാഹ ജീവിതം തെരഞ്ഞെടുത്തത്. ഞങ്ങളുടെ കുട്ടികള്‍ക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പഠിക്കാനാകുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാനും ഒരുമിച്ച് ഒരു ജീവിതം പടുത്തുയര്‍ത്താനും കൂടിയാണ്. മരണം വരെ ഞാന്‍ സുമംഗലി ആയിരിക്കാന്‍ പ്രാര്‍ഥിക്കണം’ സ്വപ്‌ന സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.വിവാഹത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സ്വപ്‌ന പങ്കുവെച്ചിട്ടില്ല.
Content Highlights:
Diplomatic channel gold smuggling case accused Swapna Suresh married co-accused PS Sarith in Kochi. Swapna announced her third marriage through social media, sharing photos from the simple function held at Nettoor temple. She requested prayers for a peaceful and meaningful family life ahead.


