Kozhikode
മർകസ് കൾച്ചറൽ ഫെസ്റ്റിവൽ 'ഖാഫ്' അദബിക് എഡിഷൻ പ്രഖ്യാപിതമായി
“അദബിക് ഇൻഹറിറ്റൻസ്" പ്രമേയമാകും
കോഴിക്കോട്|മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്നയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മർകസ് കൾച്ചറൽ ഫെസ്റ്റിവൽ ഖാഫ് അദബിക് എഡിഷൻ ശൈഖുന സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് പ്രഖ്യാപിച്ചു.
“അദബിക് ഇൻഹറിറ്റൻസ്” എന്ന പ്രമേയത്തിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വ്യത്യസ്ത വൈജ്ഞാനിക സാഹിത്യ കലാമത്സരങ്ങളും പ്രമുഖ പണ്ഡിതരും ചിന്തകരും സംബന്ധിക്കുന്ന വിവിധ സെഷനുകളും ഖാഫിൻ്റെ
ഭാഗമായി നടക്കും.
ആയിരത്തി ഇരുനൂറോളം പ്രതിഭകൾ ഇരുന്നൂറിൽപരം മത്സരയിനങ്ങളിൽ
മാറ്റുരക്കുന്ന ഖാഫ് ഒക്ടോബർ 31, നവംബർ 01 തീയ്യതികളിൽ മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന വിപുലമായ പരിപാടികളോടെ സമാപിക്കും.
Content Highlights:
Sultanul Ulama Kanthapuram A P Aboobacker Musliyar declared the Markaz Cultural Festival Qaf Adabic Edition organized by Markaz Students Union Ihyassunnath. Over 1,200 talents will compete in 200 events. The month-long festival concludes at Markaz Convention Centre on October 31 and November 1.




