Connect with us

Education

ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസില്‍ പ്രവേശനം നേടി മർകസ് പൂർവ വിദ്യാർഥി

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് അഭിനന്ദിച്ചു.

Published

|

Last Updated

കോഴിക്കോട് | ഖത്വറിലെ ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റീഡീസില്‍ പ്രവേശനം നേടി മര്‍കസ് പൂര്‍വ വിദ്യാർഥി ഹാഫിസ് ഉബൈദ് ഇസ്മാഈല്‍. വിവിധ രാഷ്ട്രങ്ങളില്‍ നിന്നായി 11 വിദ്യാര്‍ത്ഥികള്‍ പഠനം നടത്തുന്ന ഈ ഡിപ്പാര്‍ട്ട്‌മെന്റിലെ ഏക ഇന്ത്യക്കാരനാണ് ഉബൈദ്. ലിംഗ്വിസ്റ്റിക് ആൻഡ് ലെക്സികോഗ്രഫി എന്ന വിഷയത്തിലാണ് പ്രവേശനം.

മര്‍കസില്‍ നിന്നും ഹിഫ്‌സ് പഠനം പൂര്‍ത്തിയാക്കിയ ഉബൈദ്, മര്‍കസ് സാനവിയ്യ പഠനത്തിന് ശേഷം ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മേല്‍നോട്ടത്തില്‍ നടന്നുവരുന്ന അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും കുല്ലിയ്യത്തുല്‍ ആദാബിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്.  2019ല്‍ ഷാര്‍ജയില്‍ നടന്ന അന്താരാഷ്ട്ര ഹദീസ് പാരായണത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. വയനാട് ജില്ലയിലെ കംബ്ലക്കാട് ഇസ്മാഈല്‍ – റംല ദമ്പതികളുടെ മകനാണ്.

മര്‍കസിലെ യാത്രയയപ്പില്‍ ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട് അഭിനന്ദിച്ചു.

---- facebook comment plugin here -----

Latest