Connect with us

National

മനോലോ മാര്‍ക്വേസി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍

നിലവില്‍ ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ പരിശീലകനാണ്

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വേസി നിയമിതനായി.നിലവില്‍ ഐഎസ്എല്‍ ടീം എഫ്സി ഗോവയുടെ പരിശീലകനാണ് .മൂന്ന് വര്‍ഷത്തെ കരാറിലാണ് മനോലോയുടെ നിയമനം. ക്രൊയേഷ്യന്‍ പരിശീലകനായിരുന്ന ഇഗോര്‍ സ്റ്റിമാചിന്റെ പകരക്കാരനായാണ് 55 കാരന്‍ മനോലോ എത്തുന്നത്. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ മോശം പ്രകടനത്തിന്റെ പിന്നാലെയാണ് സ്റ്റിമാചിനെ പുറത്താക്കിയത്.

22 വര്‍ഷത്തിലേറെയായി പരിശീലക കുപ്പായത്തിലുണ്ട് മനോലോ. നേരത്തെ ഹൈദരാബാദ് ടീമിനെ മൂന്ന് വര്‍ഷത്തോളം പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് ഗോവയുടെ പരിശീലകനായി സ്ഥാനമേറ്റത്. ലാ ലിഗയില്‍ ലാസ് പല്‍മാസിനേയും പരിശീലിപ്പിച്ചിട്ടുണ്ട്. എസ്പാന്യോള്‍ ബി ടീമിന്റേയും പരിശീലകനായിരുന്നു. 291 അപേക്ഷകളാണ് അപരിശീലക സ്ഥാനത്തേക്ക് എഐഎഫ്എഫിനു ലഭിച്ചിരുന്നത്.ഇതില്‍ നിന്നാണ് മനോലോ തിരഞ്ഞെടുക്കപ്പെടുന്നത്