Connect with us

National

ഭാര്യയെ അതിക്രൂരമായി വെട്ടിക്കൊല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി

തന്റെ ഭാര്യയെ മഴു പോലുള്ള ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടുന്ന ദൃശ്യങ്ങള്‍ പ്രതി വീഡിയോയില്‍ പകര്‍ത്തി

Published

|

Last Updated

അമൃത്സര്‍ |  പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തുകയും ദൃശ്യങ്ങള്‍ സമൂഹിക മാധ്യമത്തില്‍ പങ്കുവെക്കുകയും ചെയ്ത് യുവാവ്. സംഗ്രൂര്‍ ജില്ലയില്‍ കുല്‍ദീപ് സിംഗ് എന്നയാളാണ് തന്റെ ഭാര്യ ഹര്‍കീര്‍ത്തന്‍ കൗറിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും ചെയ്ത്ത്. ചൊവ്വാഴ്ചയാണ് സംഭവം

തന്റെ ഭാര്യയെ മഴു പോലുള്ള ആയുധം ഉപയോഗിച്ച് കഴുത്തിന് വെട്ടുന്ന ദൃശ്യങ്ങള്‍ പ്രതി വീഡിയോയില്‍ പകര്‍ത്തി. വീഡിയോയുടെ തുടക്കത്തില്‍ ഇരയ്ക്ക് ജീവനുണ്ടായിരുന്നുവെങ്കിലും ആവര്‍ത്തിച്ചുള്ള ആക്രമണത്തില്‍ അവര്‍ കൊല്ലപ്പെട്ടു.കൊലപാതകത്തിന് ശേഷം പ്രതി തന്നെ ഈ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ അപ്ലോഡ് ചെയ്തു. ‘ഞാന്‍ അവളെ കൊന്നു’ എന്ന് അദ്ദേഹം പഞ്ചാബി ഭാഷയില്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

കീഴടങ്ങല്‍: കൃത്യത്തിന് ശേഷം പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാള്‍ മുന്‍ ഗ്രാമ സര്‍പഞ്ചിന്റെ മകനാണ്.കൊല്ലപ്പെട്ട ഹര്‍കീര്‍ത്തന്‍ കൗറിന് 10ഉം 8ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളും 6 വയസ്സുള്ള ഒരു മകനുമുണ്ട്.

കൊലപാതകത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രചരിക്കുന്ന വീഡിയോ തെളിവായി പോലീസ് പരിശോധിക്കുന്നുണ്ട്.

 

---- facebook comment plugin here -----

Latest