Connect with us

arrest

വനിതാ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം ഒരാള്‍ പിടിയില്‍; മറ്റൊരാള്‍ക്കായി തിരച്ചില്‍

ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേരാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട നഗരത്തിലെ വനിതാ ഹോസ്റ്റലിന് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ രണ്ട് പേരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേരാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയായ തടിപണിക്കാരന്‍ നന്ദനന്‍ ( 55) ആണ് പൊലീസിന്റെ പിടിയിലായത്. ഹെല്‍മറ്റും മാസ്‌കും ധരിച്ച ഇരുവരും ഹോസ്റ്റലിന് മുമ്പില്‍ സ്ഥിരമായി നഗ്‌നതാ പ്രദര്‍ശനം നടത്തിയതോടെ വിദ്യാര്‍ത്ഥിനികള്‍ തന്നെ ദൃശ്യം വീഡിയോയില്‍ പകര്‍ത്തി പോലീസിന് കൈമാറുകയായിരുന്നു. പിടിയിലായയളുടെ പേരില്‍ സ്ത്രീകളെ ശല്യം ചെയ്തതിന് മുമ്പും കേസ് ഉള്ളതായി പോലീസ് പറഞ്ഞു.

ഇതിലെ രണ്ടാമനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. നാല്‍പത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്നയാളാണെന്ന് പോലീസ് പറയുന്നു. സ്ഥിരമായി ഹോസ്റ്റലിന് മുന്നില്‍ എത്തി ലൈംഗിക ചേഷ്ടകള്‍ കാണിക്കുമെന്നാണ് പെണ്‍കുട്ടികളുടെ പരാതി. വീഡിയോയില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമല്ല.

Latest