Ongoing News
മലയാളി വ്യവസായി അബൂദബിയില്‍ നിര്യാതനായി
മദീന സായിദ് ഷോപ്പിംഗ് സെന്ററിലെ കാസ്‌കോ ഫാന്‍സി കട ഉടമ സാദാത്ത് മുക്കുന്നോത്ത് ആണ് മരിച്ചത്
അബൂദബി | അബൂദബിയില്‍ മലയാളി വ്യവസായി നിര്യാതനായി. അബൂദബി മദീന സായിദ് ഷോപ്പിംഗ് സെന്ററിലെ കാസ്‌കോ ഫാന്‍സി കട ഉടമ കാസര്‍കോട് ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദാത്ത് മുക്കുന്നോത്ത് (48) ആണ് മരിച്ചത്.
അബൂദബി കെ എം സി സി ഉദുമ പഞ്ചായത്ത് ട്രഷററും ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റി അംഗവുമാണ്. പരേതനായ മുക്കുന്നോത്തെ എം കെ ഹുസൈന്‍, ആഇശാബി എന്നിവരുടെ മകനാണ്. ഭാര്യ. റൈഹാന പൂച്ചക്കാട്. മക്കള്‍ : റിസ് വാന, റിസ, റസ്്‌വ, റഫീഫ. സഹോദരങ്ങള്‍. ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി.







