Connect with us

Kerala

മലപ്പുറത്ത് ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

കൊല്ലങ്കോട് പയ്യല്ലൂരില്‍ നിന്നും കൊട്ടിയൂര്‍ക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍ പെട്ടത്

Published

|

Last Updated

മലപ്പുറം| മലപ്പുറം കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ട്രാവലര്‍ ഡ്രൈവര്‍ രാജേഷ്, ട്രാവലറിലെ യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്.

പത്തു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റ എല്ലാവരേയും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്.

പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരില്‍ നിന്നും കൊട്ടിയൂര്‍ക്ക് പോകുന്ന സംഘം സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ട്രാവലര്‍ പൂര്‍ണ്ണമായും തകര്‍ന്നു. 28 പേര്‍ ട്രാവലറില്‍ ഉണ്ടായിരുന്നു. യാത്രക്കാരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു.

Content Highlights:
A severe collision between a traveler and a tipper lorry at Periyambalam in Kondotty, Malappuram, resulted in two deaths. The deceased are identified as driver Rajesh and passenger Ramani. Ten others were injured, with two in critical condition, and all are treated at Kozhikode Medical College.

 

Latest