Connect with us

Organisation

മലബാര്‍ പ്രവാസി സ്വാതന്ത്ര്യദിന സംഗമം നടത്തി

യു എ ഇ ഗ്ലോബല്‍ പീസ് ഫൗണ്ടേഷന്‍ അംബാസഡര്‍ ഹുസയ്ഫ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. നബദ് അല്‍ ഇമാറാത് സി ഇ ഒ ഖാലിദ് നവാബ് മുഖ്യാതിഥിയായി.

Published

|

Last Updated

ദുബൈ | ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മലബാര്‍ പ്രവാസി (യു എ ഇ) സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തസാക്ഷികളെയും ധീര സേനാനികളെയും അനുസ്മരിച്ചു. ചടങ്ങ് യു എ ഇ ഗ്ലോബല്‍ പീസ് ഫൗണ്ടേഷന്‍ അംബാസഡര്‍ ഹുസയ്ഫ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്തു. നബദ് അല്‍ ഇമാറാത് സി ഇ ഒ ഖാലിദ് നവാബ് മുഖ്യാതിഥിയായി. പഞ്ചാബ് സേവാ അസോസിയേഷന്‍ പ്രസിഡന്റ് അമന്‍ജീത് സിംഗ് മുഖ്യ പ്രഭാഷണവും എഴുത്തുകാരനും പ്രഭാഷകനുമായ ഇ കെ ദിനേശന്‍ സ്വാതന്ത്ര്യ ദിന സന്ദേശവും നിര്‍വഹിച്ചു. മലബാര്‍ പ്രവാസി, യു എ ഇ പ്രസിഡന്റ് ജമീല്‍ ലത്വീഫ് അധ്യക്ഷത വഹിച്ചു.

മോഹന്‍ എസ് വെങ്കിട്ട്, അറ്റ്‌ലസ് രാമചന്ദ്രന്‍, ഇ പി ജോണ്‍സണ്‍, രാജു മേനോന്‍, മുസ്തഫ തിരൂര്‍, ശരീഫ് കാരശ്ശേരി, പോള്‍ ടി ജോസഫ്, ബി എ നാസര്‍, ഡോ. ഹാരിസ് വടകര, പുന്നക്കന്‍ മുഹമ്മദ് അലി, രാജന്‍ കൊളാവിപാലം, ഹാരിസ് കോസ്‌മോസ്, ഷീല പോള്‍, അയൂബ് ഫെറോക്, റാഷിദ് കിഴക്കയില്‍, ശങ്കര്‍, സുനില്‍ പയ്യോളി, ഫനാസ് തലശ്ശേരി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. പി മുഹമ്മദ് സാജിദ് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അലി നന്ദിയും പറഞ്ഞു.

യാസിര്‍ ഹമീദ്, സതീഷ് , സലാം, അസീസ് തോലേരി, മൊയ്ദു, നൗഷാദ്, ടി പി അഷ്റഫ്, യു എസ് ജിജു, ചന്ദ്രന്‍ കൊയിലാണ്ടി, ഫിറോസ് പയ്യോളി, രഞ്ജിത്ത്, അസീസ് വടകര, സാജിദ് പുറത്തൂട്, എസ് പി മഹമൂദ്, ഇഖ്ബാല്‍, മാമുക്കോയ, നൗഫല്‍, ഷമീന, ഷീജ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

---- facebook comment plugin here -----

Latest