Kerala
മാസപ്പടിക്കേസ്: രാഷ്ട്രീയം നോക്കില്ല, ഇഡി കത്തില്‍ നിയമ പരിശോധനകള്‍ക്കുശേഷം അന്തിമ തീരുമാനം; മുഖ്യമന്ത്രി
ഇഡിയാണ് അയച്ചത് എന്നതുകൊണ്ട് അത് പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാന്‍ സര്‍ക്കാരിന് പറ്റുമോയെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം| സിഎംആര്‍എല്‍ – എക്സാലോജിക് ഇടപാടില്‍ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്തില്‍ നിയമപരിശോധന പൂര്‍ത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഇതില്‍ രാഷ്ട്രീയം ഇല്ലെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്പനികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങിക്കുന്നതാണ് സാധാരണമാണ്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ കേസ് ആണ് ഇത്. ഇത് ഒരു രാഷ്ട്രീയ വിഷയമല്ല. ഈ കേസ് മാത്രമല്ല ഇതിനേക്കാള്‍ അപ്പുറമുള്ള കേസുകളും ഇഡി അയച്ചു തന്നിട്ടുണ്ട്. ഇഡി അയച്ചുതന്ന കത്തിലുള്ളത് വളരെ ഗൗരവതരമായ കാര്യങ്ങളാണെന്നും തെളിവുകള്‍ അയച്ചുതന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.
കേന്ദ്ര ഏജന്‍സി അറിയിച്ച ഗൗരവമായ കാര്യങ്ങളില്‍ നിയമപരമായ പരിശോധന നടത്തേണ്ടതുണ്ട്. ഇഡിയാണ് അയച്ചത് എന്നതുകൊണ്ട് അത് പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാന്‍ സര്‍ക്കാരിന് പറ്റുമോയെന്നും മുഖ്യമന്ത്രി വിഡി സതീശന്‍ ചോദിച്ചു. മാസപ്പടി വിഷയത്തില്‍ സിപിഎം വലിയ പ്രതിരോധത്തിലാണ്. സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. നിയമപരമായ കാര്യങ്ങള്‍ തേടുകയും തുടര്‍ന്ന് നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുന്‍പ് ഇഡി നോട്ടീസ് അയച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും അവര്‍ക്കു മുമ്പില്‍ ഹാജരായി അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചതാണ്. അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇഡിയുടെ വാഹനങ്ങള്‍ തല്ലിപ്പൊളിക്കുക അല്ലായിരുന്നു ചെയ്തത്. ഇതിനുപുറമെ, പിഎം ശ്രീ വിഷയം രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തിട്ടേയില്ലെന്നും, പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തീരുമാനം എടുത്താല്‍ അത് ഔദ്യോഗികമായി അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights:
VD Satheesan stated that action on the ED letter regarding the CMRL Exalogic case against Pinarayi Vijayan will follow legal review. He stressed the matter is non-political and involves serious evidence. The government will take appropriate legal steps after completing the ongoing evaluation.




