Connect with us

Kerala

വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയില്‍

പരിശോധനയില്‍ പൂജാമുറിയിലെ നിലവിളക്ക് വെയ്ക്കാന്‍ നിര്‍മ്മിച്ച തട്ടിന് മുകളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 700 ഗ്രാം കഞ്ചാവ് കണ്ടെടുത്തു

Published

|

Last Updated

കണ്ണൂര്‍ |  പറശ്ശിനിക്കടവില്‍ വീട്ടില്‍ കഞ്ചാവ് സൂക്ഷിച്ചുവെച്ച് വില്‍പ്പന നടത്തിവന്ന യുവാവ് പിടിയില്‍. പറശ്ശിനിക്കടവ് കോള്‍മൊട്ടയിലെ കുണ്ടത്തില്‍ വീട്ടില്‍ എ വി അശ്വിന്‍ (28) ആണ് പിടിയിലായത്. അമ്മൂമ്മയുടെ വീട്ടില്‍ തനിച്ച് താമസിച്ചുവരികയായിരുന്ന അശ്വിന്‍ വീട് കേന്ദ്രീകരിച്ച് ലഹരിവില്പന നടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

വീട്ടില്‍ നടത്തിയ വിശദമായ പരിശോധനയില്‍ പൂജാമുറിയിലെ നിലവിളക്ക് വെയ്ക്കാന്‍ നിര്‍മ്മിച്ച തട്ടിന് മുകളില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ 700 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതിനുപുറമെ കഞ്ചാവ് ചില്ലറയായി വില്‍പ്പന നടത്തി ലഭിച്ചതെന്ന് കരുതുന്ന 25,800 രൂപയും പോലീസ് സംഘം പിടിച്ചെടുത്തു. പിടിയിലായ അശ്വിന്‍ നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് തളിപ്പറമ്പ് പോലീസ് വ്യക്തമാക്കി

Content Highlights: Thaliparamba police arrested 28-year-old AV Ashwin in Parassinikadavu for storing and selling ganja from his residence. Authorities seized 700 grams of ganja hidden in the puja room along with Rs 25,800 in cash. Police stated that the accused has a prior criminal record involving multiple cases.

 

---- facebook comment plugin here -----

Latest