Kerala
മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു
നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഇദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.
കൊച്ചി | മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്‌പെഷല്‍ കറസ്‌പോണ്ടന്റ് ജിജോ ജോണ്‍ പുത്തേഴത്ത് അന്തരിച്ചു. 52 വയസായിരുന്നു. നിരവധി അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ ഇദ്ദേഹത്തിന്റേതായി പുറത്തു വന്നിട്ടുണ്ട്.
ദേശീയ ശ്രദ്ധയാകര്‍ഷിച്ച 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് പുറത്തു കൊണ്ടുവന്നതില്‍ പങ്കാളിത്തം വഹിച്ചു.2015ലെ രാംനാഥ് ഗോയങ്ക പുരസ്‌കാരം, മലയാള മനോരമയില്‍ പത്രപ്രവര്‍ത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്‌സ് സ്വര്‍ണ മെഡല്‍ എന്നിവ നേടി. കേരള പ്രസ് അക്കാദമിയില്‍ നിന്നു ജേണലിസം പഠനം പൂര്‍ത്തിയാക്കി. പറവൂര്‍ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയില്‍ ‘സര്‍വശിക്ഷ കേരള’ത്തില്‍ അധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കള്‍: അനന്യ ജിജോ, ജൊഹാന്‍ ജോസഫ് ജോണ്‍.
Content Highlights: Malayala Manorama special correspondent Jijo John Puthezhath passed away in Kochi at the age of 52. He was a recipient of the prestigious Ramnath Goenka Award and known for his investigative reporting. He is survived by his wife Ramya Joseph and two children.



