Kerala
ലഹരി വില്‍പന സംഘത്തിലെ പ്രധാന ഇടനിലക്കാരന്‍ എം ഡി എം എയുമായി അറസ്റ്റില്‍
കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരണ്‍ മനോജ് (24) ആണ് അറസ്റ്റിലായത്. 12 ഗ്രാം എം ഡി എം എ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

കോട്ടയം | ജില്ലയിലെ മയക്കുമരുന്ന് ലഹരി വില്‍പന സംഘത്തിലെ പ്രധാന ഇടനിലക്കാരന്‍ എം ഡി എം എ യുമായി അറസ്റ്റില്‍. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരണ്‍ മനോജ് (24) ആണ് അറസ്റ്റിലായത്. 12 ഗ്രാം എം ഡി എം എ ഇയാളില്‍ നിന്ന് കണ്ടെടുത്തു.
ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ് പിയുടെ ലഹരി വിരുദ്ധ സേന, കോട്ടയം ഈസ്റ്റ് പോലീസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. 20 കിലോ കഞ്ചാവ് കൈവശം വെക്കുന്നതിനു തുല്യമായ രാസലഹരിയാണ് ഇയാളുടെ കൈയിലുണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
ബാംഗ്ലൂരില്‍ നിന്നുമാണ് പ്രതി എം ഡി എം എ കോട്ടയത്ത് എത്തിക്കുന്നത്. തുടര്‍ന്ന് ഇവിടെയുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് ചെറിയ പാക്കറ്റുകളിലായി വിതരണം ചെയ്യുകയാണ് പതിവ്. ഇതിനായി വിദ്യാര്‍ത്ഥികളും യുവാക്കളും അടക്കുന്ന ഒരു സംഘത്തെയും ഇയാള്‍ നിയോഗിച്ചിരുന്നു. ഈ യുവാക്കള്‍ വഴി രാസലഹരി ആവശ്യക്കാരിലേക്ക് കൈമാറുകയാണ് രീതി. പ്രതിയുടെ കൂട്ടാളികളെയും പിടികൂടാന്‍ നീക്കം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ഒരുമാസം മുമ്പ് കിരണ്‍ മനോജിന്റെ പ്രധാന കൂട്ടാളിയേയും സമാനമായ കേസില്‍ പിടികൂടിയിരുന്നു. കോട്ടയം ഡി വൈ എസ് പി. കെ ജി അനീഷ്, നര്‍ക്കോട്ടിക് സെല്‍ ഡി വൈ എസ് പി. എ ജെ തോമസ്, ഈസ്റ്റ് എസ് എച്ച് ഒ. യു ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐമാരായ പ്രവീണ്‍, മനോജ്, പ്രീതി, പ്രദീപ്, സീനിയര്‍ സി പി ഒ. രമേശന്‍, കഹാര്‍, കിഷോര്‍, ഡാന്‍സാഫ് ടീം എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.