Connect with us

Kerala

മഅ്ദനി ആശുപത്രി വിട്ടു

വിശ്രമത്തിൻ്റെ ഭാഗമായി സന്ദര്‍ശകർക്കും ഫോണ്‍ ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണം

Published

|

Last Updated

ബെംഗളൂരു | ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി ആശുപത്രി വിട്ടു. ബെംഗളൂരു സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി അനുവദിച്ച ഉപാധികളോടെയുള്ള ജാമ്യത്തില്‍ കഴിയുന്നതിനിടെയായിരുന്നു ആശുപത്രിയിലായത്.

പരിപൂര്‍ണ്ണ വിശ്രമവും നിരന്തര ചികിത്സാ നിര്‍ദേശങ്ങളും നൽകിയാണ് ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്‌തത്.
കഴിഞ്ഞ ആഴ്‌ച ബെംഗളൂരുവിൽ മഅ്‌ദനി താമസിക്കുന്ന ഫ്‌ളാറ്റില്‍ പ്രാർഥിച്ച് കൊണ്ടിരിക്കവെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന്‌ അടിയന്തരമായി ആശുപത്രിയില്‍പ്രവേശിപ്പിക്കുകയും എം ആര്‍ ഐ പരിശോധനകളും മറ്റ്‌ പരിശോധനകളും നടത്തിയിരിന്നു.

ഒമ്പത് മാസങ്ങള്‍ക്ക്‌ മുമ്പുണ്ടായ പക്ഷാഘാതവുമായി ബന്ധപ്പെട്ട രോഗലക്ഷണങ്ങളാണ്‌ ഉണ്ടായതെന്ന്‌ ഡോക്‌ടമാര്‍ കണ്ടെത്തിയിരുന്നു.

ആശുപത്രി വിട്ട മഅ്‌ദനിക്ക്‌ ഫിസിയോതെറാപ്പി ചികിത്സ തുടരും. സന്ദര്‍ശകരെ പൂര്‍ണമായും ഒഴിവാക്കിയുള്ള പരിപൂര്‍ണ വിശ്രമം, ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള വിലക്ക്‌ തുടങ്ങിയ കര്‍ശന നിര്‍ദേശങ്ങളാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന്‌ ബന്ധുകള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest