Connect with us

Kerala

മഅ്ദനിയുടെ നാട്ടിലേക്കുള്ള യാത്ര വൈകും

മഅ്ദനി സന്ദര്‍ശിക്കുന്ന ഇടങ്ങള്‍ കര്‍ണാടക പോലീസ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാലാണ് യാത്ര വൈകുന്നത്. പിതാവിനെ കാണാനാണ് ജാമ്യ ഇളവ് നൽകിയത്.

Published

|

Last Updated

കൊല്ലം | പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ നാട്ടിലേക്കുള്ള യാത്ര വൈകുന്നു. മഅ്ദനിയോടൊപ്പം അനുഗമിക്കേണ്ട കര്‍ണാടക പോലീസ് സംഘത്തിന് വിമാനത്തില്‍ തോക്ക് ഉള്‍പ്പടെ കൊണ്ടുവരാനുള്ള അനുമതി ലഭിക്കാനുള്ളതും മഅ്ദനി കേരളത്തില്‍ സന്ദര്‍ശിക്കുന്ന ഇടങ്ങള്‍ കര്‍ണാടക പൊലീസ് സംഘം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യേണ്ടതിനാലാണ് യാത്ര വൈകുന്നത്.

സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമേ നാട്ടില്‍ പോകാന്‍ അനുമതി നല്‍കുകയുള്ളൂ. മൂന്നര വര്‍ഷത്തിന് ശേഷമാണ് മഅ്ദനി ജന്മനാട്ടിലേക്ക് വരുന്നത്. രോഗശയ്യയിലുള്ള പിതാവ് അബ്ദുസ്സമദിനെ സന്ദര്‍ശിക്കുന്നതിനാണ് ജൂലൈ വരെ സുപ്രീം കോടതി അനുമതി നല്‍കിയത്.

മഅ്ദനിയെ സ്വീകരിക്കാനായി ഒരുങ്ങിയിരിക്കുകയാണ് നാട്ടുകാരും മൈനാഗപ്പള്ളി തോട്ടുവാല്‍ മന്‍സിലും അന്‍വാര്‍ശേരിയുമെല്ലാം. കേരളത്തിലേക്ക് ഏത്ദിവസം വരുമെന്ന് അറിയില്ലെങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ നാട്ടിലേക്കെത്തുമെന്നും നേരില്‍ കാണാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കുടുംബവും പി ഡി പി പ്രവര്‍ത്തകരും.

---- facebook comment plugin here -----

Latest