Connect with us

Saudi Arabia

ജോലിക്കിടയിലും പഠന മികവ്; സഊദി സ്വദേശിക്ക് എം എ യൂസഫലിയുടെ ആദരം

സെക്യൂരിറ്റി സൂപ്പര്‍വൈസറായി ജോലി തുടങ്ങി അസിസ്റ്റന്റ് മാനേജര്‍ പദവിയിലിരിക്കെയാണ്, 17 വര്‍ഷമായി ലുലുവില്‍ പ്രവര്‍ത്തിച്ചുവരുന്ന സൈദ് ബത്തല്‍ ബി ബി എ പൂര്‍ത്തിയാക്കിയത്.

Published

|

Last Updated

റിയാദ്/അബൂദബി | ലുലുവിലെ ജോലിക്കിടയിലും ബാച്ചിലേഴ്സ് ഇന്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ സഊദി സ്വദേശിയായ സൈദ് ബത്തല്‍ അല്‍ സുബയിക്ക് ലുലു ഗ്രൂപ്പ് മാനേജിങ് ഡയരക്ടറും ചെയര്‍മാനുമായ എം എ യൂസഫ് അലിയുടെ ആദരം. 17 വര്‍ഷമായി ലുലുവില്‍ പ്രവര്‍ത്തിച്ചുവരികയാണ് സൈദ് ബത്തല്‍. സെക്യൂരിറ്റി സൂപ്പര്‍വൈസറായി ജോലി തുടങ്ങി അസിസ്റ്റന്റ് മാനേജര്‍ പദവിയിലിരിക്കെയാണ് ഇദ്ദേഹം ബി ബി എ പൂര്‍ത്തിയാക്കിയത്.

അല്‍ അഹസ, കിങ് ഫൈസല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബി ബി എ കരസ്ഥമാക്കിയത്. ദമാം ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടന വേളയിലാണ് സൈദ് ബത്തലിനെ യൂസഫ് അലി പ്രത്യേകം അഭിനന്ദിച്ചത്. ഈ നേട്ടം മാതൃകാപരമാണെന്നും സഊദി സ്വദേശികള്‍ക്ക് ഉള്‍പ്പെടെ പ്രചോദനമാണെന്നും യൂസഫ് അലി പറഞ്ഞു.

വര്‍ക്കിങ് എപ്ലോയീസിനും മികച്ച വിദ്യാഭാസമെന്ന സഊദി മാനവവിഭവശേഷി മന്ത്രലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് സൈദ് ബത്തലിന്റെ പഠനം. ജോലിക്കിടയിലും തന്റെ പഠനത്തിന് മികച്ച പിന്തുണയാണ് ലുലു ഗ്രൂപ്പ് നല്‍കിയതെന്നും അതില്‍ ഏറെ നന്ദിയുണ്ടെന്നും സൈദ് ബത്തല്‍ പ്രതികരിച്ചു.

 

Latest