Connect with us

Kerala

അമ്മ തെരഞ്ഞെടുപ്പ്; നടന്‍ ജഗദീഷ് മത്സരത്തില്‍ നിന്നു പിന്‍മാറി

അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി

Published

|

Last Updated

കൊച്ചി | താര സംഘടനയായ അമ്മ തെരഞ്ഞെടുപ്പില്‍ നടന്‍ ജഗദീഷ് മത്സരത്തില്‍ നിന്ന് പിന്‍മാറി. വനിത പ്രസിഡന്റ് വരട്ടയെന്ന നിലപാടിലാണ് ജഗദീഷിന്റെ പിന്‍മാറ്റം. മോഹന്‍ലാല്‍ മമ്മൂട്ടി എന്നിവരുമായി ആലോചിച്ചാണ് തീരുമാനം.

വനിത പ്രസിഡന്റ് എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോന്റെ സാധ്യതയേറി. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇനി നാല് മത്സരാര്‍ത്ഥികളാണുള്ളത്. ശ്വേത മേനോന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, ദേവന്‍ എന്നിവരാണ് ആ മത്സരാര്‍ഥികള്‍. നടന്‍ ജോയ് മാത്യുവിന്റെ പത്രിക തള്ളിയിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് നടന്‍ രവീന്ദ്രനും പിന്മാറിയിട്ടുണ്ട്. ജനറല്‍ സെക്രട്ടറി സ്ഥലത്തേക്ക് മാത്രം മത്സരിക്കും എന്ന് രവീന്ദ്രന്‍ വ്യക്തമാക്കി.

ജഗദീഷും രവീന്ദ്രനും പിന്മാറിയതോടെ ശ്വേത മേനോനുള്ള സാധ്യത ഏറുകയാണ്.
അമ്മ തെരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കരുതെന്ന് നടി മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. ആരോപണ വിധേയന്‍ മാറിനില്‍ക്കുകയാണ് വേണ്ടത്. ബാബുരാജ് മത്സരിച്ചാല്‍ പല സംശയങ്ങള്‍ക്കും ഇടവരും. മടുത്തിട്ടാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയത്.

എല്ലാ പ്രശ്‌നങ്ങളിലും ലാലിന്റെ പേര് വലിചിഴക്കുന്നത് ചിലരുടെ ശീലമാണ്. ലാലോ മമൂട്ടിയോ ഇല്ലെങ്കില്‍ പ്രവര്‍ത്തന ഫണ്ട് പോലും ലഭിക്കില്ല. ഞങ്ങള്‍ തെറ്റു കണ്ടാല്‍ തുറന്നുപറയും. അതിനാല്‍ താനും മകനും അമ്മയ്ക്ക് അപ്രിയരാണ് എന്നും മല്ലികാ സുകുമാരന്‍ പ്രതികരിച്ചു. ആരോപണ വിധേയരായവര്‍ മാറിനില്‍ക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രനും പറഞ്ഞിരുന്നു.

Latest