Education Notification
ലഹരിക്കെതിരെ 'ഓപ്പറേഷന്‍ തൂഫാന്‍': ഐക്യദാര്‍ഢ്യവുമായി മഅദിന്‍ പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം
ആറായിരത്തോളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും ചടങ്ങില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി പങ്കാളികളായി.
മലപ്പുറം| സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലഹരിക്കെതിരെ പ്രഖ്യാപിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’ പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഅ്ദിന്‍ പബ്ലിക് സ്‌കൂള്‍ പ്രവേശനോത്സവം ശ്രദ്ധേയമായി. ആറായിരത്തോളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ജീവനക്കാരും ചടങ്ങില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി പങ്കാളികളായി.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ് മഅദിന്‍ പബ്ലിക് സ്‌കൂള്‍. ലഹരിമുക്ത സമൂഹമെന്ന ലക്ഷ്യത്തോടെ, മഅ്ദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡി-അഡിക്ഷന്‍ സെന്ററായ ‘മിംഹാറു’മായി കൈകോര്‍ത്ത് വരുംദിവസങ്ങളില്‍ വിപുലമായ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പുതിയ അധ്യയന വര്‍ഷത്തെ ആദ്യ ദിനം തന്നെ ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചത് കുരുന്നു മനസ്സുകകള്‍ക്ക് ലഹരിയുടെ ഭീകരത ബോധ്യപ്പെടുത്തുന്നതിനും കുഞ്ഞുനാളുകളിലേ ലഹരിയോട് വെറുപ്പ് സൃഷ്ടിക്കുന്നതിനും വേണ്ടിയാണെന്ന്
അദ്ധേഹം പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന്‍ ഏറ്റവും ജനോപകാര പ്രഖ്യാപനമാണെന്നും ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണത്തിന് ക്യാമ്പസുകളില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും
അദ്ധേഹം ആവശ്യപ്പെട്ടു.
പ്രിന്‍സിപ്പല്‍ സൈതലവിക്കോയ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാമിദ് ഇസ്മാഈല്‍ അല്‍ ബുഖാരി കടലുണ്ടി പ്രാര്‍ഥന നടത്തി. അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍ സന്ദേശം നല്‍കി.
മഅദിന്‍ മാനേജര്‍ എം ദുല്‍ഫുഖാറലി സഖാഫി, സ്‌കൂള്‍ മാനേജര്‍ അബ്ദുറഹ്മാന്‍ ചെമ്മങ്കടവ്, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സയ്യിദ് നൂറുല്‍ അമീന്‍, വാല്യൂ എജ്യുക്കേഷന്‍ വിഭാഗം തലവന്‍ അബ്ബാസ് സഖാഫി കച്ചേരിപ്പറമ്പ് പ്രസംഗിച്ചു.
Content Highlights:
Ma’din Public School marked its school reopening ceremony by expressing solidarity with the ‘Operation Thoofan: The Narco Hunt’ anti-drug project launched by Home Minister Ramesh Chennithala. Around 6,000 students, along with their parents and teachers, took part in an anti-drug pledge at the event. Ma’din Academy Chairman Sayyid Ibrahimul Khaleel Al Bukhari inaugurated the function and emphasized the importance of creating awareness against drug abuse from a young age. The school authorities announced plans to implement extensive anti-drug awareness programs in collaboration with their de-addiction center, Mimhar, in the coming days.







