Connect with us

National

ഇന്ത്യക്കാര്‍ക്ക് ആശ്വാസ വാര്‍ത്തയെത്തി; ഫിഫ ലോകകപ്പ് സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സീ

സീ പുതിയതായി ആരംഭിച്ച് യുനൈറ്റ് 8 സ്‌പോര്‍ട്‌സ് ചാനലിലൂടെയാണ് മത്സരം കാണാനാവുക

Published

|

Last Updated

ന്യൂഡല്‍ഹി |  ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത . ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ലൈവായി തന്നെ കാണാം. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണ അവകാശം സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസ് ലിമിറ്റഡ് സ്വന്തമാക്കി. സീ പുതിയതായി ആരംഭിച്ച് യുനൈറ്റ് 8 സ്‌പോര്‍ട്‌സ് ചാനലിലൂടെയാണ് മത്സരം കാണാനാവുക

സീ 5 ആപ്പിലൂടെ മൈബൈലിലും മത്സരങ്ങള്‍ ലൈവ് കാണാം.യുനൈറ്റ് 8 സ്‌പോര്‍ട്‌സ്, യുനൈറ്റ് 8 സ്‌പോര്‍ട്‌സ് 1, യുനൈറ്റ് 8 സ്‌പോര്‍ട്‌സ് 1 എച്ഡി (ഹിന്ദി), യുനൈറ്റ് 8 സ്‌പോര്‍ട്‌സ് 2, യുനൈറ്റ് 8 സ്‌പോര്‍ട്‌സ് 2 എച്ഡി (ഇംഗ്ലീഷ്) എന്നീ ചാനലുകളാണ് ടെലിവിഷനില്‍ സംപ്രേഷണം.

ലോകകപ്പ് കൂടാതെ ഫിഫയുടെ 2026 മുതല്‍ 2034 വരെയുള്ള എല്ലാ മത്സരങ്ങളും സീ സംപ്രേഷണം ചെയ്യും. 8 വര്‍ഷത്തെ കരാറാണ് കമ്പനി സ്വന്തമാക്കിയത്. ലോകകപ്പ് പോരാട്ടങ്ങള്‍ ഈ മാസം 11 മുതലാണ് ആരംഭിക്കുന്നത്. യുഎസ്എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് വേദികള്‍. മെക്‌സിക്കോ സിറ്റിയിലാണ് ഉദ്ഘാടന മത്സരം മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റമുട്ടുക.
8 വര്‍ഷത്തിന് ശേഷമാണ് സീ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിങ് രംഗത്തേക്ക് തിരിച്ചെത്തുന്നത്.

 

Latest