Connect with us

Kerala

ഡ്രൈംവിംഗ് ലൈസന്‍സ് തിരിമറി; എംവിഐക്ക് സസ്‌പെന്‍ഷന്‍

സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സസ്‌പെന്‍ഷനിലായത്

Published

|

Last Updated

കൊല്ലം |  ഡ്രൈവിംഗ് ലൈസന്‍സില്‍ തിരിമറി നടത്താന്‍ ഒത്താശ നല്‍കിയ സംഭവത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ആര്‍ടി ഓഫീസിലെ എംവിഐ ചാത്തന്നൂര്‍ മീനാട് സ്വദേശി അജയകുമാറിനെതിരെയാണ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്

മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക യൂസര്‍ ഐഡിയും പാസ്വേഡും ഒരു സ്വകാര്യ ഡ്രൈവിംഗ് സ്‌കൂളിന് നല്‍കി തിരിമറിക്ക് ഒത്താശ ചെയ്തു എന്ന കണ്ടെത്തിയതിന് തുടര്‍ന്നാണ് നടപടി. സര്‍വീസില്‍ നിന്നും വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് സസ്‌പെന്‍ഷനിലായത്

---- facebook comment plugin here -----

Latest