Connect with us

Kerala

തൊടുപുഴയില്‍ നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം; മൂന്ന് പേർക്കെതിരെ കേസ്

മൂന്ന് പേരെയും ആശുപത്രി അധികൃതര്‍ ഇന്നലെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Published

|

Last Updated

ഇടുക്കി| തൊടുപുഴ വെങ്ങല്ലൂരിലെ സ്മിത മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് സഹപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. അല്‍ഫോന്‍സാ, ലിസി, നിഷ എന്നവര്‍ക്കെതിരെയാണ് തൊടുപുഴ പോലീസ് കേസെടുത്തത്. ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ എന്നീ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുള്ളത്.

സംഭവത്തില്‍ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മൂന്ന് പേരെയും ആശുപത്രി അധികൃതര്‍ ഇന്നലെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആശുപത്രിയിലെ നഴ്‌സായ മുപ്പത്തിയൊന്നുകാരി എം മെറിന്‍ നീതു ആണ് സഹപ്രവര്‍ത്തകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചത്. 2026 മെയ് 18 മുതല്‍ മെയ് 30 വരെയുള്ള കാലയളവില്‍ പ്രതികള്‍ മൂന്നുപേരും ചേര്‍ന്ന് ആശുപത്രിയില്‍ വെച്ച് യുവതിയെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

Content Highlights:
The Thodupuzha police have registered a case against three nurses of Smitha Memorial Hospital following a suicide attempt by their colleague. The accused, identified as Alphonsa, Lissy, and Nisha, are facing charges of abetment to suicide, criminal intimidation, and defamation. Following widespread protests, the hospital management suspended the three employees from service. The victim, 31-year-old M Merin Neethu, attempted to end her life after allegedly facing severe mental harassment from the accused between May 18 and May 30, 2026.

Latest