Kerala
മണ്ണന്തലയില്‍ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയുടെ സുഹൃത്തിനായി അന്വേഷണം തുടങ്ങി
അതേസമയം, തനിക്കൊപ്പം വേറെ ആരും ഉണ്ടായിരുന്നില്ല എന്നാണ് മനു പറയുന്നത്.
തിരുവനന്തപുരം | മണ്ണന്തലയില്‍ ഒമ്പതാംക്ലാസുകാരി പീഡനത്തിനിരയായ കേസില്‍ പിടിയിലായ പ്രതിക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സുഹൃത്തിനായി തിരച്ചില്‍ തുടങ്ങി പോലീസ്. വിഴിഞ്ഞം പുല്ലുവിള സ്വദേശി മനു (24) ആണ് മണ്ണന്തല പോലീസിന്റെ പിടിയിലായത്.
മണ്ണന്തല സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതിയുടെ ഒരു ബന്ധുവീട്ടില്‍ വച്ചാണ് മനു പരിചയപ്പെടുന്നത്. സമൂഹിക മാധ്യമത്തിലൂടെ പരിചയം നിലനിര്‍ത്തി.
മേയ് 18ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതിക്കൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നുവെന്നും ഇയാള്‍ പ്രതിയുടെ സുഹൃത്താണെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയെ ഇവരുടെ വീട്ടില്‍വച്ച് മയക്കുഗുളിക ജ്യൂസില്‍ കലര്‍ത്തി നല്‍കി പീഡിപ്പിക്കുകയുമായിരുന്നുവെന്നുമാണ് പരാതി.
മനുവിനൊപ്പമുണ്ടായിരുന്നയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവോയെന്നും അന്വേഷിക്കുന്നുണ്ട്. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ പീഡനത്തിനിരയായതെന്ന് പെണ്‍കുട്ടി മനസിലാക്കുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതിനല്‍കുകയായിരുന്നു.
പ്രതിയെ വീട്ടില്‍ നിന്നു പിടികൂടിയ പോലീസ് ഇയാളുടെ സുഹൃത്തിനെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനുവിനെ കോടതി റിമാന്‍ഡ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി തുടരന്വേഷണം നടത്തിയാല്‍ മാത്രമേ സുഹൃത്തിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
അതേസമയം, തനിക്കൊപ്പം വേറെ ആരും ഉണ്ടായിരുന്നില്ല എന്നാണ് മനു പറയുന്നത്.







