Connect with us

UAE

'മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ്' സംരംഭത്തിന് കരുത്തേകി ലുലു -അല്‍ റവാബി ധാരണ

അബുദാബിയില്‍ നടന്ന ഗ്ലോബല്‍ ഫുഡ് വീക്ക് 2026 വേദിയിലായിരുന്നു ഒപ്പുവെക്കല്‍

Published

|

Last Updated

അബുദാബി |  യു.എ.ഇയുടെ ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ്’ സംരംഭത്തിന് പിന്തുണ നല്‍കിക്കൊണ്ട്, പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പ്രൈവറ്റ് ലേബല്‍ ഡയറി ഉല്‍പ്പന്നങ്ങളുടെ ശ്രേണി വിപുലീകരിക്കുന്നതിനായി ലുലു റീട്ടെയിലും അല്‍ റവാബിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അബുദാബിയില്‍ നടന്ന ഗ്ലോബല്‍ ഫുഡ് വീക്ക് 2026 വേദിയിലായിരുന്നു ഒപ്പുവെക്കല്‍.

ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഇരു സ്ഥാപനങ്ങളിലെയും മുതിര്‍ന്ന മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

ലുലു റീട്ടെയിലിനെ പ്രതിനിധീകരിച്ച് ലുലു ഗ്രൂപ്പ് പ്രൈവറ്റ് ലേബല്‍ ഡയറക്ടര്‍ ഷമീം സൈനുലാബ്ദീനും, അല്‍ റവാബിയെ പ്രതിനിധീകരിച്ച് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെറമിയ ഹാന്‍സിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചു.

കരാറിന്റെ ഭാഗമായി, അല്‍ റവാബിയുടെ ശക്തമായ പ്രാദേശിക ഉല്‍പ്പാദന ശേഷിയും ഡയറി മേഖലയിലെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തി ലുലുവിന്റെ പ്രൈവറ്റ് ലേബല്‍ ശേഖരത്തിനായി വിവിധ ഡയറി, ഡയറി അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ യു.എ.ഇയില്‍ നിര്‍മ്മിക്കും.

പ്രാദേശിക ഉല്‍പ്പാദനം ശക്തിപ്പെടുത്തുക, യു.എ.ഇയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി അവസരങ്ങള്‍ സൃഷ്ടിക്കുക, ഗുണമേന്മയുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളിലൂടെ ‘മേക്ക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ്’ ദര്‍ശനത്തിന് പിന്തുണ നല്‍കുന്നതാണ് ഈ സഹകരണം

Content Highlights: LuLu Retail and Al Rawabi signed an MoU to expand private-label dairy products in line with the Make It In The Emirates initiative. The agreement was signed at Global Food Week in Abu Dhabi in the presence of MA Yusuff Ali. The collaboration aims to boost local manufacturing and supply quality dairy.

Latest