Connect with us

UAE

സ്വദേശി ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന; 'അവ്വല്‍' റീട്ടെയില്‍ ശ്രേണി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

സ്വദേശി ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനും തിരഞ്ഞെടുക്കാനും സഹായിക്കുന്നതാണ് ലുലുവിന്റെ പുതിയ സംരംഭം

Published

|

Last Updated

അബുദാബി |  യു.എ.ഇയില്‍ വിളയിച്ചെടുക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും തദ്ദേശീയമായി നിര്‍മ്മിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ക്കും വിപണിയില്‍ മുന്‍ഗണന നല്‍കുന്നതിനായി ‘അവ്വല്‍’ എന്ന പേരില്‍ പുതിയ റീട്ടെയില്‍ ശ്രേണി പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. അബുദാബി അഡ്നെക് സെന്ററില്‍ നടക്കുന്ന ഗ്ലോബല്‍ ഫുഡ് വീക്ക് 2026-ല്‍ വിദേശവ്യാപാര കാര്യ സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി എന്നിവര്‍ ചേര്‍ന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

സ്വദേശി ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയാനും തിരഞ്ഞെടുക്കാനും സഹായിക്കുന്നതാണ് ലുലുവിന്റെ പുതിയ സംരംഭം. ‘യു.എ.ഇ കംസ് ഫസ്റ്റ്’ എന്ന പ്രമേയത്തോടെ എത്തുന്ന അവ്വല്‍ ശ്രേണിയെ മൂന്ന് പ്രധാന വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. യു.എ.ഇയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പഴങ്ങള്‍, പച്ചക്കറികള്‍, ഈന്തപ്പഴം, ഔഷധസസ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ‘യു.എ.ഇ ഗ്രോണ്‍’, പാല്‍ ഉല്‍പ്പന്നങ്ങള്‍, മുട്ട, കോഴിയിറച്ചി, തേന്‍ എന്നിവ ഉള്‍പ്പെടുന്ന ‘യു.എ.ഇ പ്രൊഡ്യൂസ്ഡ്’, പ്രാദേശികമായി നിര്‍മ്മിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കള്‍ അടങ്ങുന്ന ‘യു.എ.ഇ മെയ്ഡ്’ എന്നിവയാണവ.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇവര്‍ക്കായി പ്രത്യേക കൗണ്ടറുകളും പ്രചാരണങ്ങളും ഒരുക്കും. ചടങ്ങില്‍ ലുലു ഗ്രൂപ്പ് സി.ഇ.ഓ സൈഫി രൂപവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി എം.എ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സലീം വി.ഐ, ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ വി. നന്ദകുമാര്‍, സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം അല്‍ മര്‍സൂഖി എന്നിവരും പങ്കെടുത്തു.

Content Highlights: LuLu Group launched a new retail line named Awwal to prioritize locally grown and manufactured food products in the UAE. The initiative was inaugurated by Minister Dr Thani Al Zeyoudi and LuLu Chairman MA Yusuff Ali in Abu Dhabi. Dedicated sections will promote UAE produce in hypermarkets.

---- facebook comment plugin here -----

Latest