Connect with us

Kerala

ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സിക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി

ബസുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനൊപ്പം സര്‍വീസുകള്‍ മുടങ്ങിയുണ്ടായ വരുമാന നഷ്ടവും ഈടാക്കണം.

Published

|

Last Updated

തിരുവനന്തപുരം | ഹര്‍ത്താലില്‍ കെ എസ് ആര്‍ ടി സിക്ക് ഉണ്ടായ നഷ്ടം അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനൊപ്പം സര്‍വീസുകള്‍ മുടങ്ങിയുണ്ടായ വരുമാന നഷ്ടവും ഈടാക്കണം.

നഷ്ടം ഈടാക്കാന്‍ എടുത്ത നടപടി സര്‍ക്കാര്‍ അറിയിക്കണം. ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയുമാണ് നടപടികള്‍ അറിയിക്കേണ്ടത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരും ബസുകള്‍ തകര്‍ത്തവരുമാണ് സംഭവത്തിന്റെ ഉത്തരവാദികളെന്നും ഹൈക്കോടതി പറഞ്ഞു.

---- facebook comment plugin here -----

Latest