Kerala
ഒറ്റപ്പാലത്ത് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഒരു മരണം
മലപ്പുറം എടപ്പാള്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കുണ്ട്.
പാലക്കാട്| ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശി മുസ്തഫയാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കുണ്ട്.
ഇന്ന് രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. ഒറ്റപ്പാലം, പാലക്കാട് ഭാഗങ്ങളില്‍ നിന്ന് വരികയായിരുന്ന ലോറികളാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ മുസ്തഫയെ ഉടന്‍ തന്നെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.







