up politics
ലോക്സഭ: 16 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യപിച്ച് സമാജ് വാദി പാര്‍ട്ടി
കോണ്‍ഗ്രസിന് 11 സീറ്റ് ഓഫര്‍ ചെയ്തു കൊണ്ട് അഖിലേഷ് യാദവ് പോസ്റ്റിട്ടിരുന്നു
ഉത്തര്‍പ്രദേശ് | ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. കോണ്‍ഗ്രസിന് 11 സീറ്റ് ഓഫര്‍ ചെയ്തു കൊണ്ടുള്ള അഖിലേഷ് യാദവിന്റെ പോസ്റ്റിന് പിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.
അഖിലേഷ് യാദവിന്റെ ഭാര്യ ഡിംബിള്‍ യാദവ് മെയിന്‍പുരിയില്‍ മത്സരിക്കും. ഷഫീഖുറഹ്മാന്‍ ബാര്‍ഖും സംഭാലിലും രവിദാസ് മെഹ്റോത്ര ലക്നൗവിലും മത്സരിക്കും. യു പി യിലെ സഖ്യത്തില്‍ പാര്‍ട്ടി അതിന്റേതായ രീതിയില്‍ തീരുമാനമെടുക്കുമെന്ന് അഖിലേഷ് യാദവ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്സഭ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 സീറ്റുകളില്‍ 11 സീറ്റ് സ്വീകരിച്ച് കോണ്‍ഗ്രസ് അഖിലേഷുമായി ധാരണക്കു തയ്യാറാവുമോ എന്നാണ് ചോദ്യം.



