Connect with us

Kerala

ലീഗ് നേതാക്കള്‍ കോടിയേരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

സ്വാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്

Published

|

Last Updated

ചെന്നൈ | ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന സി പി എം പി ബി അംഗം കോടിയേരി ബാലകൃഷ്ണനെ മുസ്ലിം ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു. ലീഗ് സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എന്നിവരാണ് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്. ഇന്ന് രാവിലെ ആശുപത്രിയിലെത്തിയ ഇരു നേതാക്കളും കോടിയേരിയും കുടുംബാംഗങ്ങളുമായി സംസാരിച്ചു. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ചാണ് ഇരുവരും മടങ്ങി.

അര്‍ബുദത്തെത്തുടര്‍ന്ന് ആരോഗ്യനില മോശമായതിനെത്തുടര്‍ന്നാണ് കോടിയേരിയെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദഗ്ദ ഡോക്ര്മാരുടെ സംഘം എയര്‍ ആംബുലന്‍സില്‍ കോടിയേരിയെ കൊണ്ടു പോയത്. മികച്ച ചികിത്സ നല്‍കാനുള്ള പാര്‍ട്ടി തീരുമാനത്തിന്റെ ഭാഗമായിരുന്നു ഇത്.
ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരാണ് കോടിയേരിക്കൊപ്പം ആശുപത്രിയിലുള്ളത്.

Latest