Connect with us

Kerala

വികസനങ്ങള്‍ക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് 'പൊന്നും വില' നല്‍കാനാകില്ല

ഭൂമി ഏറ്റെടുക്കൽ നിയമം പരിഷ്കരിക്കാൻ നീക്കം

Published

|

Last Updated

തിരുവനന്തപുരം | വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് വിപണി വിലയേക്കാള്‍ വലിയ തുക നല്‍കല്‍ സര്‍ക്കാറിന് ഭാരമാകുന്നു. വിപണി വിലയുടെ മൂന്നിരട്ടി തുക നല്‍കിയാണ് പലയിടത്തും ഭൂമിയേറ്റെടുക്കല്‍ നടക്കുന്നത്. 2013ലെ
കേന്ദ്ര സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നിയമം പ്രകാരമാണ് വലിയ വില നല്‍കുന്നത്. ഇത് നടപ്പാക്കുന്നതാണ് സംസ്ഥാനത്തിൻ്റെ ഖജനാവ് മുടിക്കുന്നത്. ഈ സാഹചര്യത്തിൽ നിയത്തിൽ പരിഷ്കരണം നടപ്പാക്കാനാണ് സംസ്ഥാനത്തിൻ്റെ നീക്കം.

റെയിൽവേ, വിമാനത്താവള, തുറമുഖ, റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം ഹെക്ടര്‍ കണക്കിന് ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇവക്ക് വിപണി വിലയുടെ മൂന്നിരട്ടി വില നല്‍കാറുണ്ട്. അപ്പോള്‍ കോടിക്കണക്കിന് രൂപയാണ് ആവശ്യമായി വരുന്നത്. ഇത് വികസന പ്രവര്‍ത്തനങ്ങളുടെ ചിലവ് കുത്തനെ വര്‍ധിപ്പിച്ചു.

ഈ സാഹചര്യത്തില്‍ ഭൂ ഉടമകളുമായി സംസാരിച്ച് വില പേശാനാണ് സര്‍ക്കാര്‍ നീക്കം. കെ റെയിൽ ഉൾപ്പെടെയുള്ള വലിയ വികസന പ്രവർത്തനത്തിനായുള്ള അണിയറ പ്രവർത്തനങ്ങൾ ഒരുവശത്ത് നടക്കുമ്പോഴാണ് ഭൂവില നിയന്ത്രിക്കാൻ ശ്രമിക്കുന്നത്.

Latest