Kerala
സി പി എം സെമിനാറില്‍ പങ്കെടുക്കാന്‍ കെ വി തോമസ് കണ്ണൂരില്‍; ചുവന്ന ഷാള്‍ പുതപ്പിച്ച് സ്വീകരണം
കണ്ണൂര്‍ | സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ വി തോമസ് കണ്ണൂരിലെത്തി. കണ്ണൂര്‍ വിമാനത്താവളത്തിലിറങ്ങിയ തോമസിനെ എം വി ജയരാജന്‍ ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. ചുവന്ന ഷാള്‍ പുതപ്പിച്ചായിരുന്നു സ്വീകരണം.
ചുവന്ന ഷാള്‍ ഏറ്റുവാങ്ങിയതിനെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പാര്‍ട്ടിയിലേക്കല്ല പാര്‍ട്ടി കോണ്‍ഗ്രസിലേക്കാണ് താന്‍ വന്നതെന്നായിരുന്നു തോമസിന്റെ മറുപടി. പറയാനുള്ളത് സെമിനാറില്‍ പറയുമെന്നും കെ വി തോമസ് വ്യക്തമാക്കി.







