Connect with us

Kerala

ജീവന് ഭീഷണി; കുംഭമേള വൈറൽ താരത്തിന് സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബത്തിന്റെ വാദം.

Published

|

Last Updated

കൊച്ചി| കുംഭമേളയില്‍ വൈറല്‍ താരത്തിന് സുരക്ഷ ഉറപ്പാക്കാന്‍ പോലീസിന് കേരള ഹൈക്കോടതി നിര്‍ദേശം നല്‍കി. ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന് മതിയായ സുരക്ഷ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.  ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

ഇതിനിടെ, മധ്യപ്രദേശ് പോലീസില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍ഹാന്‍ പ്രതിയാക്കി കേസെടുത്തു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ചാണ് കേസ്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബത്തിന്റെ വാദം.

ഫര്‍ഹാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് പോലീസ് എതിര്‍ത്തു. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നാണ് പോലീസിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന കുറ്റവും ചുമത്താനാണ് നീക്കം. കൂടാതെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കുറ്റം ചുമത്തുമെന്നും വിവരം.

പെണ്‍കുട്ടിക്ക് 16 വയസ്സ് മാത്രമാണെന്നും സര്‍ട്ടിഫിക്കറ്റിലെ ജനന തീയതിയും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. അതിനാല്‍ വിവാഹം അസാധുവാണെന്നും മധ്യപ്രദേശ് പോലീസ് ഹൈക്കോടതിയില്‍ വ്യക്തമാക്കി.പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.

Content Highlights:
The Kerala High Court ordered the Ernakulam Central police to provide adequate protection to a Kumbh Mela viral star who cited threats to her life. Justice Bechu Kurian Thomas issued an interim order validating the request. Meanwhile Madhya Pradesh police opposed the husband’s bail alleging the girl is a minor.

 

Latest