Connect with us

Kerala

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ എസ് ഇ ബി ഈ കാര്യം അറിയിച്ചത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയതായി കെ എസ് ഇ ബി. വൈദ്യുതി ലഭ്യത കൂടിയതിനാലാണ് ഈ ദിവസങ്ങളില്‍ നിയന്ത്രണം ഒഴിവാക്കിയത്. തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടര്‍ന്ന് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ എസ് ഇ ബി ഈ കാര്യം അറിയിച്ചത്.

എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. എന്നാല്‍ ഇത് സ്ഥിരമായി ലഭിക്കില്ലെന്നും മഴ കുറവായതിനാല്‍ ഇനിയും വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്നും കെഎസ്ഇബി വ്യക്തമാക്കി

Content Highlights:
KSEB announced that there will be no power cuts in Kerala this weekend due to increased availability. Around 650 MW of electricity was purchased at higher rates from Tamil Nadu and Karnataka. However, the overall power crisis continues due to weak monsoon and lower dam water levels.

Latest