Connect with us

International

ഖത്തറിലെ പ്രകൃതിവാതക പ്ലാന്റിലെ സ്‌ഫോടനത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 13 പേർ മരിച്ചു; 66 പേര്‍ക്ക് പരുക്ക്

18 പേരെ കാണാതാവുകയും ചെയ്തു

Published

|

Last Updated

ദോഹ| ഖത്തറിലെ പ്രധാന പ്രകൃതിവാതക കയറ്റുമതി കേന്ദ്രമായ റാസ് ലഫാന്‍ വ്യാവസായിക മേഖലയിലുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചു. 66 പേര്‍ക്ക് പരുക്കേല്‍ക്കുകയും 18 പേരെ കാണാതാവുകയും ചെയ്തു. മരിച്ചവരില്‍ ഇന്ത്യ, പാകിസ്താന്‍ സ്വദേശികളുണ്ടെന്ന് ഖത്തര്‍ ഊര്‍ജ്ജ മന്ത്രി സാദ് അല്‍ കഅബി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇന്നലെ രാത്രിയാണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായത്. ഇറാന്‍ ആക്രമണത്തെത്തുടര്‍ന്ന് അടച്ചിട്ട പ്ലാന്റില്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ മാര്‍ച്ചില്‍ ഈ പ്ലാന്റിന് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അന്ന് സംഭവിച്ച വലിയ നാശനഷ്ടങ്ങളെത്തുടര്‍ന്ന് ഇവിടത്തെ ഉല്‍പ്പാദനം മാസങ്ങളായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു.

സാങ്കേതിക തകരാറാണ് സ്‌ഫോടനത്തിന് കാരണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കാണാതായവര്‍ക്കായുള്ള തിരച്ചിലും പേരുവിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടികളും തുടരുകയാണ്.

Content Highlights:
A massive explosion at Qatar’s Ras Laffan industrial area has left thirteen dead and sixty-six injured. Qatar’s Energy Minister confirmed that Indian and Pakistani nationals are among the deceased. The blast occurred due to a technical failure while restarting operations at the gas plant.

Latest