Kerala
തണ്ണിത്തോടില്‍ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചു
ഞായറാഴ്ച രാത്രിയാണ് വനപ്രദേശത്തോടു ചേര്‍ന്നുള്ള, പ്രദേശവാസിയായ ഗോപിയുടെ റബ്ബര്‍ തോട്ടത്തിലെ 20 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനക്കുട്ടി അബദ്ധത്തില്‍ വീണത്.
കോന്നി | തണ്ണിത്തോട്ടില്‍ റബ്ബര്‍ തോട്ടത്തിലെ കിണറ്റില്‍ വീണ കാട്ടാനക്കുട്ടിക്ക് പുതുജീവന്‍. വനംവകുപ്പിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട കൂട്ടായ പരിശ്രമത്തിനൊടുവില്‍ ആനക്കുട്ടിയെ യാതൊരു പരിക്കുകളുമില്ലാതെ സുരക്ഷിതമായി കരകയറ്റി കാട്ടിലേക്ക് തന്നെ തിരികെ അയച്ചു. ഞായറാഴ്ച രാത്രിയാണ് വനപ്രദേശത്തോടു ചേര്‍ന്നുള്ള, പ്രദേശവാസിയായ ഗോപിയുടെ റബ്ബര്‍ തോട്ടത്തിലെ 20 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനക്കുട്ടി അബദ്ധത്തില്‍ വീണത്.വെള്ളമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ഈ കിണര്‍.
വിവരമറിഞ്ഞയുടന്‍ തന്നെ തണ്ണിത്തോട് റേഞ്ച് വനംവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി അതിവേഗം രക്ഷാപ്രവര്‍ത്തനംആരംഭിക്കുകയായിരുന്നു.തുടര്‍ന്ന് ജെ സി ബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ശ്രദ്ധാപൂര്‍വ്വം ഇടിച്ചുനിരത്തി ഒരു വലിയ ചെരിവുണ്ടാക്കി. ഇതിലൂടെ ആനക്കുട്ടിക്ക് സ്വന്തമായി തന്നെ സുരക്ഷിതമായി മുകളിലേക്ക് കയറി വരാന്‍ സാധിച്ചു.ആനക്കുട്ടിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളോ പരിക്കുകളോ ഇല്ലാത്തതിനാല്‍, പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാതെ തന്നെ അതിനെ സ്വാഭാവിക വാസസ്ഥലമായ വനത്തിലേക്ക് തിരിച്ചയക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞു.പ്രദേശത്ത് കാട്ടാനശല്യം നിലനില്‍ക്കുന്നുണ്ടെങ്കിലും, ഒരു ജീവനെ രക്ഷിക്കാന്‍ വനംവകുപ്പും നാട്ടുകാരും കാണിച്ച സമയോചിതമായ ഇടപെടല്‍ കുട്ടിയാനയ്ക്ക ജീവിതത്തിലേക്ക് തിരികെ വരാന്‍ സഹായകമായത്.
Content Highlights: A wild elephant calf fell into a 20-foot abandoned well in a rubber plantation at Thannithodu. Forest officials and locals used a JCB to dig a slope, allowing the calf to climb out safely. The uninjured elephant calf was successfully guided back into the nearby forest ecosystem.




