Kerala
കോഴിക്കോട് വിദ്യാര്‍ഥി സ്വയം വെടിവെച്ച് ജീവനൊടുക്കിയ നിലയില്‍
കാര്‍ത്തിക് തൊണ്ടയാട് റൈഫിള്‍ ക്ലബില്‍ അംഗമാണ്.
കോഴിക്കോട് |കോഴിക്കോട് പന്തീരാങ്കാവില്‍ വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ സ്വയം വെടിവച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മനാല്‍ ഹൗസില്‍ കാര്‍ത്തിക് ആണ് മരിച്ചത്. 21വയസ്സായിരുന്നു. സംഭവ സമയം വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. വീട്ടുകാര്‍ എത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് രാത്രി വീടിന്റെ മുകള്‍ നിലയില്‍ വെച്ചാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. കാര്‍ത്തിക് തൊണ്ടയാട് റൈഫിള്‍ ക്ലബില്‍ അംഗമാണ്. എന്താണ് ആത്മഹത്യയിലേക്ക് നയിച്ച കാര്യമെന്ന് വ്യക്തമല്ല.പോലീസ് വീട്ടിലെത്തി പ്രാഥമിക പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നാളെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും







