Kerala
കനത്ത മഴയും വെള്ളക്കെട്ടും; കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
വയനാട് ജില്ലയില്‍ മതപഠന ക്ലാസ്, ട്യൂഷന്‍ ക്ലാസ്, സ്പെഷ്യല്‍ ക്ലാസ് എന്നിവക്ക് അവധിയായിരിക്കും.
കോഴിക്കോട് | കനത്ത മഴയും ദുരിതങ്ങളും തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ആഗസ്റ്റ് 08, ശനി) അവധി.
വയനാട് ജില്ലയില്‍ മതപഠന ക്ലാസ്, ട്യൂഷന്‍ ക്ലാസ്, സ്പെഷ്യല്‍ ക്ലാസ് എന്നിവക്ക് അവധിയായിരിക്കും.
കോഴിക്കോട്ട് പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണ്‍വാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കും അവധിയാണ് എന്നാല്‍, നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ എന്നിവക്ക് മാറ്റമില്ല.
Content Highlights: Heavy rainfall and severe waterlogging have led to a holiday for educational institutions in Kozhikode and Kasaragod districts. District Collectors issued the precautionary order for schools and colleges due to adverse weather. Public and university exams will proceed as scheduled.



