Connect with us

Kerala

കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസ്; തടിയന്റവിട നസീറിനെയും ഷിഫാസിനെയും വെറുതെ വിട്ടു

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒന്നാം പ്രതി തടിയന്റവിട നസീര്‍, നാലാം പ്രതി ഷിഫാസ് എന്നിവരെ കോടതി വെറുതെ വിട്ടു. പ്രതികളുടെ അപ്പീല്‍ ഹരജിയിലും എന്‍ ഐ എ ഹരജിയിലും വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. അബ്ദുല്‍ ഹാലിം, അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ടതിനെതിരായ എന്‍ ഐ എ അപ്പീല്‍ കോടതി തള്ളുകയും ചെയ്തു.

വിചാരണ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നായിരുന്നു തടിയന്റവിട നസീറിന്റെയും ഷഫാസിന്റെയും ആവശ്യം. നിരപരാധികളാണെന്നും തങ്ങള്‍ക്കെതിരെ ചുമത്തിയ യു എ പി എ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു പ്രതികളുടെ വാദം. കേസിലെ മൂന്നാം പ്രതി അബ്ദുല്‍ ഹാലിം, ഒമ്പതാം പ്രതി അബൂബക്കര്‍ യൂസഫ് എന്നിവരെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്തു കൊണ്ടുള്ളതായിരുന്നു എന്‍ ഐ എ അപ്പീല്‍.

2006 ലാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിലും കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിലുമാണ് സ്‌ഫോടനമുണ്ടായത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍ ഐ എ ഏറ്റെടുക്കുകയായിരുന്നു. ആകെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ഒളിവില്‍ പോയ രണ്ട് പേരടക്കം മൂന്ന് പേരുടെ വിചാരണ പൂര്‍ത്തിയായിട്ടില്ല. ഒരാളെ എന്‍ ഐ എ മാപ്പുസാക്ഷിയാക്കിയിരുന്നു. ഒരു പ്രതി വിചാരണക്കിടെ മരണപ്പെടുകയും ചെയ്തു.

Latest