Connect with us

Education Notification

പ്ലസ് ടുവിന് ശേഷം ഉയർന്ന ശമ്പളം ലഭിക്കുന്ന ചില കോഴ്സുകൾ അറിയാം

നിയമവുമായി ബന്ധപ്പെട്ട ജോലികൾ ആർക്കിടെക്ചർ, മർച്ചന്റ് നേവി, സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയെല്ലാം നല്ല വരുമാനം കണ്ടെത്താവുന്ന കോഴ്സുകൾ ആണ്.

Published

|

Last Updated

പ്ലസ് ടു കഴിഞ്ഞ് ഏത് കോഴ്സിന് ചേരണം, ഏത് കോഴ്സിന് ചേർന്നാൽ ഉയർന്ന ശമ്പളം ലഭിക്കും എന്നൊക്കെ കൺഫ്യൂഷൻ ഉണ്ടായിരിക്കും. സാധാരണയായി പ്ലസ്ടുവിന് ശേഷം ഉയർന്ന ശമ്പളം ലഭിക്കാൻ ചേരേണ്ട കോഴ്സുകൾ ഏതൊക്കെയെന്ന് നോക്കാം.

മെഡിസിൻ

MBBS, BDS, BAMS തുടങ്ങിയ കോഴ്സുകൾ മെഡിക്കൽ സയൻസുമായി ബന്ധപ്പെട്ടവയാണ്. ഇവ പഠിക്കാൻ നീറ്റ് പാസ് ആവേണ്ടത് ആവശ്യമാണ്. വർഷം എട്ടു മുതൽ 20 ലക്ഷം വരെ രൂപ സമ്പാദിക്കാവുന്ന ജോലിയാണ് ഇവ. മാത്രമല്ല ആദരവും ഉയർന്ന ഉത്തരവാദിത്വവും ഈ ജോലിക്ക് ഉണ്ട്.

എഞ്ചിനീയറിംഗ്

JEE പരീക്ഷയ്ക്ക് ശേഷം ബിടെക് ആണ് പഠിക്കുന്നത്. ആറ് മുതൽ 30 ലക്ഷം വരെ വർഷം വരുമാനം വാങ്ങാവുന്ന ജോലിയാണ് ഇത്.

കൊമേഴ്‌ഷ്യൽ പൈലറ്റ്

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഏവിയേഷൻ സ്കൂളുകളിൽ അഡ്മിഷൻ എടുത്താണ് ഇവ പഠിക്കുന്നത്. 10 മുതൽ 25 ലക്ഷം വരെ വർഷം ശമ്പളം ലഭിക്കാവുന്ന ജോലിയാണിത്.

ചാർട്ടേർഡ് അക്കൗണ്ടന്റ്

കൊമേഴ്സ് സ്ട്രീമിന് ശേഷമുള്ള കോഴ്സാണ് ചാർട്ടേഡ് അക്കൗണ്ടന്റ്. 7 മുതൽ 30 ലക്ഷം രൂപ വരെയാണ് ശരാശരി ശമ്പളം.

ഡാറ്റാ സയന്റിസ്റ്റ്

മാത്സ് സയൻസ് സ്ട്രീം എടുത്തവർക്കാണ് ഈ കോഴ്സ് പഠിക്കാവുന്നത്. 10 മുതൽ 25 ലക്ഷം രൂപ വരെ വർഷം ശമ്പളം ലഭിച്ചേക്കും. മാത്രമല്ല ഫിനാൻഷ്യൽ മേഖലയിലും ആരോഗ്യ മേഖലയിലും ഈ ജോലിക്ക് ഉയർന്ന ഡിമാൻഡ് ഉണ്ട്.

ഇവ കൂടാതെ നിയമവുമായി ബന്ധപ്പെട്ട ജോലികൾ ആർക്കിടെക്ചർ, മർച്ചന്റ് നേവി, സോഫ്റ്റ്‌വെയർ ഡെവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയവയെല്ലാം നല്ല വരുമാനം കണ്ടെത്താവുന്ന കോഴ്സുകൾ ആണ്.

Latest