Kerala
ഇടിമിന്നലേറ്റ് വീടിന്റെ ചുമര് ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ വീണു; മൂന്നു പേര്‍ക്ക് പരിക്ക്
ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടില്‍ മനോജ്, ഭാര്യ സ്മൃതി, മകള്‍ ധ്വനി എന്നിവര്‍ക്കാണ് പരിക്കേറ്റത്
തൃശൂര്‍ | ശക്തമായ ഇടിമിന്നലേറ്റ് വീടിന്റെ ചുമര് ഉറങ്ങിക്കിടക്കുന്നവരുടെ മേല്‍ വീണു മൂന്നു പേര്‍ക്ക് പരിക്ക്. ചാവക്കാട് മണത്തല വിശ്വനാഥക്ഷത്രത്തിന് സമീപം ഐനിപുള്ളി വീട്ടില്‍ മനോജ്, ഭാര്യ സ്മൃതി, മകള്‍ ധ്വനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. സ്മൃതി മുന്‍ നഗരസഭാ കൗണ്‍സിലറാണ്.
ശക്തമായ ഇടിമിന്നലേറ്റ് വീടിന്റെ ചുമര്‍ തകര്‍ന്നു തെറിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ലൈഫ് കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----


