Connect with us

kna khadar @ rss stage

കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് വേദിയില്‍: അറിഞ്ഞപ്പോള്‍ തന്നെ വിശദീകരണം തേടിയെന്ന് കുഞ്ഞാലിക്കുട്ടി

ഖാദറിന്റെ വിശദീകരണം പാര്‍ട്ടി സൂക്ഷ്മമായി പരിശോധിക്കും.

Published

|

Last Updated

മലപ്പുറം | മുന്‍ എം എല്‍ എയും മുതിര്‍ന്ന നേതാവുമായ കെ എന്‍ എ ഖാദര്‍ ആര്‍ എസ് എസ് വേദിയിലെത്തിയതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഖാദര്‍ ആര്‍ എസ് എസ് വേദിയിലെത്തി സ്വീകരണം ഏറ്റുവാങ്ങിയെന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ അദ്ദേഹത്തോട് വിശദീകരണം തേടിയതായി കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഖാദറിന്റെ വിശദീകരണം പാര്‍ട്ടി സൂക്ഷ്മമായി പരിശോധിക്കും. വിശദീകരണം തൃപ്തികരമാണോയെന്നത് പരിശോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് ആര്‍ എസ് എസിന്റെ പരിപാടിയില്‍ കെ എന്‍ എ ഖാദര്‍ എത്തിയതും സ്വീകരണം ലഭിച്ചതും. ആര്‍ എസ് എസിന്റെ മുഖപത്രം കേസരിയുടെ പരിപാടിയിലാണ് ആര്‍ എസ് എസ് നേതാക്കള്‍ക്കൊപ്പം ഖാദര്‍ വേദി പങ്കിട്ടത്.