Editors Pick
Kia Sorento | ടീസർ പുറത്തുവിട്ട് കിയ; ഫോർച്യൂണറിന് എതിരാളിയായി പുതിയ ഹൈബ്രിഡ് എസ് യു വി എത്തുന്നു
ശക്തമായ ഹൈബ്രിഡ് ഡ്രൈവ്ട്രെയിനോടെയാവും വാഹനം അവതരിപ്പിക്കുക
ന്യൂഡൽഹി | പ്രമുഖ വാഹന നിർമ്മാതാക്കളായ കിയ (Kia) തങ്ങളുടെ പുതിയ Kia Sorento SUV ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ടീസർ കമ്പനി പുറത്തുവിട്ടു. നേരത്തെ ഇന്ത്യയിലെ നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്നതിനിടെ ഈ മോഡൽ നിരവധി തവണ പ്രത്യക്ഷപ്പെട്ടിരുന്നു.
അനൗദ്യോഗിക ബുക്കിംഗുകൾ ചില ഡീലർഷിപ്പുകളിൽ നേരത്തെ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. കൃത്യമായ അവതരണ തീയതിയോ ലോഞ്ച് വിവരങ്ങളോ കിയ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഓഗസ്റ്റ് അവസാനത്തോടെയോ സെപ്റ്റംബർ ആദ്യത്തോടെയോ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സി കെ ഡി (CKD – Completely Knocked Down) രീതിയിലായിരിക്കും ഈ വാഹനം രാജ്യത്തേക്ക് കൊണ്ടുവരിക. ഉദ്ദേശം 45 ലക്ഷം രൂപയോളമായിരിക്കും വാഹനത്തിന്റെ എക്സ് ഷോറൂം വില.

ശക്തമായ ഹൈബ്രിഡ് ഡ്രൈവ്ട്രെയിനോടെയാവും വാഹനം അവതരിപ്പിക്കുക. 1.6 ലീറ്റർ ടർബോ പെട്രോൾ എൻജിനൊപ്പം ഇലക്ട്രിക് മോട്ടറും ഓപ്ഷണൽ എ ഡബ്ല്യു ഡി (AWD – All Wheel Drive) സിസ്റ്റവും വാഹനത്തിൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ധാരാളം ആധുനിക ഫീച്ചറുകളോടെയാണ് കിയ സോറെന്റോ എത്തുന്നത്. ലെവൽ 2 അഡാസ് സുരക്ഷാ സംവിധാനം (Level 2 ADAS Suite), രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകൾ (Dual 12.3 inch Displays), ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ (Dual Zone Climate Control), വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ (Wireless Apple CarPlay and Android Auto), പനോരമിക് സൺറൂഫ് (Panoramic Sunroof), വെന്റിലേറ്റഡ് ഡ്രൈവർ സീറ്റുകൾ (Powered and Ventilated Front Seats), ആൾ എൽ ഇ ഡി ലൈറ്റിംഗ് (All LED Lighting), വലിയ അലോയ് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ വിപണിയിലെത്തുന്നതോടെ ടൊയോട്ട ഫോർച്യൂണർ, എം ജി മജസ്റ്റോർ, സ്കോഡ കൊഡിയാക്, ഫോക്സ്‌വാഗൺ ടൈറോൺ, ജീപ്പ് മെരിഡിയൻ എന്നിവയോടായിരിക്കും കിയ സോറെന്റോ മത്സരിക്കുക.
Content Highlights
Kia has teased the Sorento SUV for India, featuring a 1.6L turbo-petrol strong hybrid engine and Level 2 ADAS. Expected to launch around August-September via the CKD route, it will rival the Toyota Fortuner with a price tag of around Rs. 45 lakh.






