National
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; സിബിഐ കുറ്റപത്രം അടുത്ത മാസം മൂന്നിന് സമര്‍പ്പിക്കും
കോച്ചിങ് സെന്റര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതികളായിട്ടുള്ളത്.
ന്യൂഡല്‍ഹി| നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് സിബിഐ കുറ്റപത്രം അടുത്ത മാസം മൂന്നിന് സമര്‍പ്പിക്കും. കുറ്റപത്രത്തിനൊപ്പം അനുബന്ധ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കണ്ടെത്തിയതോടെ രേഖകള്‍ സമര്‍പ്പിക്കാന്‍ സിബിഐക്ക് മൂന്ന് ദിവസം കൂടി പ്രത്യേക അതിവേഗ കോടതി അനുവദിച്ചു. രേഖകള്‍ വലുതാണെന്നും സ്‌കാന്‍ ചെയ്തുവരികയാണെന്നും സിബിഐ വ്യക്തമാക്കി.
20,000 പേജുള്ള കുറ്റപത്രത്തില്‍ 360 സാക്ഷികളെയും 422 രേഖകളും 43 തൊണ്ടി മുതലുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവ സ്‌കാന്‍ ചെയ്ത് നല്‍കാന്‍ വലിയ സമയം വേണ്ടി വന്നതിനാലാണ് രേഖകള്‍ പൂര്‍ണമായി സമര്‍പ്പിക്കാന്‍ വൈകിയത്.
നീറ്റ് കോച്ചിങ് സെന്റര്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ പ്രതികളായിട്ടുള്ളത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് അതിവേഗത്തില്‍ കുറ്റപത്രം തയ്യാറാക്കിയത്. യഷ് യാദവ്, മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം ഖൈര്‍നാര്‍, ധനഞ്ജയ് ലോകാണ്ഡെ, പ്രഹലാദ് കുല്‍ക്കര്‍ണി, തേജസ് ഹര്‍ഷദ് കുമാര്‍, ഡോ. മനോജ് ശിരൂര്‍, ശിവരാജ് രഘുനാഥ് മോത്തെഗാവോങ്കര്‍, മനീഷ വാഗ്മാരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാല്‍ദാര്‍ എന്നിവരാണ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികള്‍.
Content Highlights:
CBI to submit full NEET UG paper leak chargesheet on August 3. Special fast track court granted 3 extra days to submit scanned documents. The 20,000-page chargesheet includes 360 witnesses and 422 documents. Coaching center owners are among accused kept in judicial custody to prevent bail.




