Kerala
പി എസ് സി പരീക്ഷാ ക്രമക്കേട്: ഉദ്യോഗസ്ഥര്‍ പ്രതികള്‍; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്
ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേടിലാണ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം| പി എസ് സി പരീക്ഷാ ക്രമക്കേടില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച്.
പി എസ് സിയിലെ ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതികളുടെ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല.
ആസൂത്രണ ബോര്‍ഡിലെ പരീക്ഷ ക്രമക്കേടിലാണ് ക്രൈംബ്രാഞ്ച് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആസൂത്രണ ബോര്‍ഡിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ചിന് പി എസ് സി നേരത്തെ കൈമാറിയിരുന്നു. ചോദ്യ പേപ്പര്‍, ഉത്തര സൂചിക, അഭിമുഖത്തിന് ക്ഷണിച്ച ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍, മാര്‍ക്ക് ഷീറ്റ് എന്നിവ അടക്കമുള്ള രേഖകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
Content Highlights:
Crime Branch has registered an FIR against Kerala PSC officials regarding examination irregularities. The investigation focuses on malpractices in the Planning Board recruitment process. PSC handed over crucial documents including question papers, answer keys, candidate lists, and mark sheets to Crime Branch.




