Kerala
ഇന്‍വെര്‍ട്ടറിനുള്ളില്‍ ഹെറോയിന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ആലുവയില്‍ അസം സ്വദേശികള്‍ പിടിയില്‍
പിടികൂടിയ ഹെറോയിന് ഏകദേശം 40 ലക്ഷത്തോളം രൂപ വില വരുമെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി
കൊച്ചി | ഇന്‍വെര്‍ട്ടറിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഹെറോയിനുമായി അസം സ്വദേശികള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് 204 ഗ്രാം ഹെറോയിനുമായി നസറുദീന്‍, കൗസര്‍ അഹമ്മദ് എന്നിവര്‍ പിടിയിലായത്.
ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്കിടെ സംശയാസ്പദമായി രണ്ടു പേരെ കാണുകയും ഇവരെ പരിശോധിക്കുകയുമായിരുന്നു. ഇന്‍വെര്‍ട്ടര്‍ അഴിച്ചു നോക്കിയപ്പോഴാണ് ലഹരി കണ്ടെത്തിയത്.
പിടികൂടിയ ഹെറോയിന് ഏകദേശം 40 ലക്ഷത്തോളം രൂപ വില വരുമെന്ന് അന്വേഷണ ഏജന്‍സി വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്‌സ്പ്രസിലാണ് ഇവര്‍ വന്നിറങ്ങിയത്.
Content Highlights: RPF officers arrested two Assam natives at Aluva railway station for smuggling 204 grams of heroin. The contraband worth Rs 40 lakh was hidden inside an inverter. The suspects arrived on the Dibrugarh Kanyakumari Vivek Express.





