Connect with us

Kerala

മത്സബന്ധനത്തിനിടെ കടലിലേക്ക് വീണ് തൊഴിലാളി മരിച്ചു

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

തിരുവനന്തപുരം| മത്സബന്ധനത്തിനിടെ കടലിലേക്ക് കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു. പുതിയതുറ താഴേ വീട്ടുവിളാകം സെബാസ്റ്റ്യന്‍ അല്‍ഫോണ്‍സ ദമ്പതിമാരുടെ മകന്‍ റോബിന്‍സണ്‍ (36) ആണ് മരിച്ചത്. വിഴിഞ്ഞത്തുനിന്ന് 15 അംഗ സംഘത്തിനൊപ്പം കടലില്‍ പോയതായിരുന്നു റോബിന്‍സണ്‍.

വലിയവേളി ഭാഗത്ത് വച്ച് വല വലിക്കുന്നതിനിടെ കടലിലേക്ക് ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights:
A 36-year-old fisherman, Robinson, died after collapsing into the sea while pulling nets off the Vizhinjam coast. Though co-workers rushed him to the Vizhinjam Community Health Centre, he could not be saved. Local police have initiated a detailed investigation into the incident.

---- facebook comment plugin here -----

Latest