Kerala
കാസര്‍കോട് എച്ച്1എന്‍1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
ജില്ലയില്‍ 18 വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരവും സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
കാസര്‍കോട് | എച്ച്1എന്‍1 പനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദയാണ് മരിച്ചത്.ശക്തമായ പനിയും തുടര്‍ച്ചയായ ചുമയും ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് യശോദയെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പരിശോധനയില്‍ എച്ച്1എന്‍1 രോഗലക്ഷണങ്ങള്‍ കൂടുതല്‍ വ്യക്തമായതോടെ വിദഗ്ധ ചികിത്സ ലക്ഷ്യമാക്കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ഇതിന് പുറമെ ജില്ലയില്‍ 18 വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരവും സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജില്ലയിലാകെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്
Content Highlights: A homemaker from Kanhangad in Kasaragod died of H1N1 flu while undergoing treatment in Mangaluru. Meanwhile an 18-year-old was diagnosed with amebic meningoencephalitis in the district. Following these severe cases the health department issued a high alert across Kasaragod.





