Connect with us

Kerala

സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ചു പരുക്കേറ്റയാള്‍ മരിച്ചു

ജൂലൈ 22ന് കിളിവയല്‍ ജങ്ഷനു സമീപം രാവിലെ 9.30-നാണ് അപകടം.

Published

|

Last Updated

അടൂര്‍ |  വാഹനാപകടത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മണ്ണടി മുടിപ്പുര പുളിമൂട്ടില്‍ (കൊച്ചു കണ്ണങ്കര) എന്‍ രാജീവ് (71) ആണ് മരിച്ചത്. ജൂലൈ 22ന് കിളിവയല്‍ ജങ്ഷനു സമീപം രാവിലെ 9.30-നാണ് അപകടം. സ്‌കൂട്ടര്‍ യാത്രികനായിരുന്നു രാജീവ്. ഇദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ ഏതോ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് ഏനാത്ത് പോലീസ് പറയുന്നത്.

അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഭാര്യ: ഗീതാകുമാരി. മക്കള്‍: പരേതനായ കൃഷ്ണാര്‍ജുന്‍, ശ്രീശുഭ. മരുമകന്‍: അഖില്‍ രാജ്. സംസ്‌കാരം തിങ്കളാഴ്ച നാലിന് വീട്ടുവളപ്പില്‍.

Content Highlights: An elderly man from Adoor who was undergoing treatment at Kottayam Medical College following a road accident passed away. The victim’s scooter was struck by an unidentified vehicle near Kilivayal Junction. Enathu police have registered a case and launched a search for the vehicle involved.

 

---- facebook comment plugin here -----

Latest