Kerala
കോഴിക്കോട് മാവൂരില്‍ ബംഗ്ലാദേശി പൗരന്‍ പിടിയില്‍; മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു
ബംഗ്ലാദേശിലെ തിരിച്ചറിയല്‍ രേഖയും ബംഗ്ലാദേശി കറന്‍സിയും പിടിച്ചെടുത്തു
കോഴിക്കോട് | മാവൂരില്‍ അനധികൃതമായി താമസിച്ച് വരികയായിരുന്ന ബംഗ്ലാദേശി പൗരന്‍ പോലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് കുസ്തിയ കുല്‍ന ജില്ലയിലെ മുഹമ്മദ് ഹസനെയാണ് എടിഎസ് പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാവൂരില്‍ നടത്തിയ പരിശോധനയില്‍ ബംഗ്ലാദേശിലെ തിരിച്ചറിയല്‍ രേഖയും ബംഗ്ലാദേശി കറന്‍സിയും പിടിച്ചെടുത്തു. കായലം അങ്ങാടിയിലെ വാടക വീട്ടില്‍ വച്ചാണ് ഇയാള്‍ പിടിയിലാകുന്നത്. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ എ ടി എസ് അംഗങ്ങളെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഇയാളും മറ്റൊരു സുഹൃത്തും കായലത്ത് വീട്ടില്‍ താമസത്തിന് എത്തിയത്. പിടിയിലായ മുഹമ്മദ് ഹസന്റെ മറ്റൊരു സുഹൃത്ത് കൂടി ഇവിടെ താമസിച്ചിട്ടുണ്ട് എന്ന വിവരം എടിഎസിന് ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു. പ്രതിയെ മാവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. എമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കും.
Content Highlights: A Bangladeshi national named Muhammad Hasan was arrested by the ATS for living illegally in Mavoor, Kozhikode. Officials seized Bangladeshi currency and identification documents during the raid at a rented house in Kayalam. A second suspect fled the scene, and Mavoor police have launched a search.




