Connect with us

National

E20 ഇന്ധനം ഉപയോഗിക്കുമ്പോൾ ചില വാഹനങ്ങളുടെ പാർട്സുകൾ മാറ്റേണ്ടി വരുമെന്ന് കേന്ദ്ര സർക്കാർ

2005 ഏപ്രിൽ ഒന്നിന് ശേഷം വിപണിയിലിറങ്ങിയതും 2016 ന് മുമ്പ് നിർമ്മിച്ചതുമായ ബി എസ് III വാഹനങ്ങളിലാണ് ഈ മാറ്റം ആവശ്യമായി വരുന്നത്.

Published

|

Last Updated

ന്യൂഡൽഹി | ബി എസ് III (BS III) മാനദണ്ഡത്തിലുള്ള ചില വാഹനങ്ങളിൽ ഇ20 ഫ്യുവൽ അഥവാ എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുമ്പോൾ റബ്ബർ ഭാഗങ്ങളും ഗാസ്കറ്റുകളും (Gaskets) മാറ്റേണ്ടി വന്നേക്കാമെന്ന് പഠന റിപ്പോർട്ട് (E20 Fuel Compatibility). രാജ്യസഭയിൽ സി പി എം. എം പി എ എ റഹീമിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ കാര്യം അറിയിച്ചത്. 2005 ഏപ്രിൽ ഒന്നിന് ശേഷം വിപണിയിലിറങ്ങിയതും 2016 ന് മുമ്പ് നിർമ്മിച്ചതുമായ ബി എസ് III വാഹനങ്ങളിലാണ് ഈ മാറ്റം ആവശ്യമായി വരുന്നത്. വാഹനങ്ങളുടെ സാധാരണ സർവീസിംഗ് വേളയിൽ തന്നെ ഇത് എളുപ്പത്തിൽ മാറ്റിസ്ഥാപിക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL), ഡെഹ്റാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം (IIP), സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (SIAM), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവർ സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഈ പഠന റിപ്പോർട്ട് ഇതുവരെ ഔദ്യോഗികമായി പൊതുമധ്യത്തിൽ പുറത്തുവിട്ടിട്ടില്ല.

ബി എസ് III വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങളുടെ മാറ്റം ഒഴിച്ചാൽ മറ്റ് കാറുകളിലോ ഇരുചക്ര വാഹനങ്ങളിലോ എഞ്ചിൻ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് മന്ത്രി സഭയിൽ അറിയിച്ചു. പഴയ മോഡൽ വാഹനങ്ങളിൽ പോലും ഇ20 ഇന്ധനം (E20 Fuel) ഉപയോഗിക്കുന്നത് മൂലം പ്രകടനത്തിൽ കാര്യമായ വ്യത്യാസങ്ങളോ അസാധാരണമായ തേയ്മാനമോ ഉണ്ടാകുന്നില്ലെന്ന് പഠനം സ്ഥിരീകരിച്ചിട്ടുണ്ട്. ഡ്രൈവിംഗ്, സ്റ്റാർട്ടിംഗ്, ലോഹം അല്ലെങ്കിൽ പ്ലാസ്റ്റിക് (Plastic Compatibility) എന്നിവയുമായുള്ള പൊരുത്തക്കേടുകൾ തുടങ്ങിയ പ്രശ്നങ്ങളൊന്നും തടസ്സമാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ20 ഇന്ധനം വാഹനങ്ങളുടെ പ്രകടനത്തെയും മൈലേജിനെയും ബാധിക്കുന്നുവെന്ന പരാതികൾ സംബന്ധിച്ച ചോദ്യത്തിന്, ഇന്ധനക്ഷമതയും മൈലേജും ഇന്ധന തരം കൊണ്ട് മാത്രം തീരുമാനിക്കപ്പെടുന്നതല്ലെന്ന് മന്ത്രി പറഞ്ഞു. ഡ്രൈവിംഗ് ശീലങ്ങൾ, കൃത്യമായ എണ്ണ മാറ്റം, എയർ ഫിൽട്ടർ വൃത്തിയാക്കൽ, ടയർ പ്രഷർ, എയർ കണ്ടീഷണർ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങൾ മൈലേജിനെ സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights

A study conducted by IOCL, IIP, SIAM, and ARAI indicates that certain BS III vehicles manufactured between 2005 and 2016 may require replacement of rubber parts and gaskets when running on E20 fuel. Union Minister Nitin Gadkari stated in Rajya Sabha that these replacements can be easily managed during routine servicing. The study confirmed no major performance variations or excessive engine wear in legacy vehicles using E20 fuel.

---- facebook comment plugin here -----

Latest